പത്മശ്രീ ഡോ. പി ആർ കൃഷ്ണകുമാർ സ്മരണാർത്ഥം രൂപവൽക്കരിച്ച കൃഷ്ണായനം സാംസ്കാരിക സംഘടനയും പി.എൻ.എൻ.എം ആയുർവേദ കോളേജും സംയുക്തമായി നൽകുന്ന മൂന്നാമത് ഗുരുസ്മൃതി പുരസ്കാരം രാജീവ് വാസുദേവന് സമ്മാനിച്ചു. കാൽലക്ഷം രൂപയും, പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. അപ്പോളോ ആയുർവൈദ് ആയുർവേദ ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ ഫൗണ്ടറും, മാനേജിംഗ് ഡയറക്ടറും, സി.ഇ.ഒ.യുമാണ് രാജീവ് വാസുദേവൻ.
ആയുർവേദത്തെ ലോക നെറുകയിൽ എത്തിച്ച കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എം.ഡിയും, അവിനാശ ലിംഗം യൂണിവേഴ്സിറ്റി ചാൻസലറുമായിരുന്ന ഡോ.പി ആർ കൃഷ്ണകുമാറിൻ്റെ ശിഷ്യഗണങ്ങളും, അഭ്യുദയ കാംക്ഷികളും ചേർന്ന് രൂപവൽക്കരിച്ച സംഘടനയാണ് കൃഷ്ണായനം.
ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ നെഹ്റു ഗ്രൂപ്പ് മേധാവി അഡ്വ. ഡോ. പി കൃഷ്ണദാസ് അവാർഡ് രാജീവ് വാസുദേവന് സമർപ്പിച്ചു. കൃഷ്ണായനം കൺവീനർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൽ ഡോ.ജിജി മാത്യൂ, ഡോ. അർജ്ജുൻ എം., പി.എം. ഉണ്ണികൃഷ്ണൻ, ഡോ. അഭിറാം, ഡോ. കൃഷ്ണപ്രസാദ് പി.എസ് എന്നിവർ സംസാരിച്ചു. രാജീവ് വാസുദേവൻ മറുപടി പറഞ്ഞു.