പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വി ഡി സതീശന്‍ ധാരണയുണ്ടാക്കിയതായി പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.
എഡിജിപി എം ആര്‍ അജിത് കുമാറിന് ആര്‍എസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. പുനര്‍ജനി കേസില്‍ ഇ ഡി അന്വേഷണത്തില്‍ നിന്ന് സതീശന് രക്ഷപ്പെടാന്‍ ബിജെപിയുടെ സഹായം ആവശ്യമായിരുന്നു. അതിന് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന ധാരണ ഉണ്ടാക്കി.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശ്ശൂര്‍ പൂരം കലക്കിയതെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതെന്നും നേരത്തെ വി ഡി സതീശന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയാണ് വി പി അന്‍വറിന്റെ ആരോപണം.