ശുദ്ധ ജലം ആവശ്യപ്പെട്ട് മുംബൈയില്‍ മലയാളികളുടെ പ്രതിഷേധം

0
ശുദ്ധ ജലം ആവശ്യപ്പെട്ട് മുംബൈയില്‍ മലയാളികളുടെ പ്രതിഷേധം

മുംബൈയിൽ ശുദ്ധ ജലം ആവശ്യപ്പെട്ട് മലയാളികളുടെ നേതൃത്വത്തില്‍ അംബര്‍നാഥ് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ റാലി നടത്തി. അംബര്‍നാഥ് വെസ്റ്റിലെ ഫുലെനഗര്‍ നിവാസികളാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. നിവേദനവും നല്‍കി.

കഴിഞ്ഞ രണ്ടു വര്‍ഷമായി രണ്ടു ദിവസത്തില്‍ ഒരിക്കലാണ് ഇവിടെ ശുദ്ധജലം എത്തുന്നത്. അതും ഒരു മണിക്കൂര്‍ മാത്രം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിയേറ്റ മേഖലയാണിത്.

പരിഹാരമുണ്ടായില്ലെങ്കില്‍ ഗണേശോത്സവത്തിന് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ടി സെബാസ്റ്റ്യന്‍ പറഞ്ഞു. പത്മ അനില്‍, ആനന്ദ് ഷിന്‍ഡേ, വിനോദ് സിംഗ്, രാംദാസ് എന്നിവര്‍ സംസാരിച്ചു