മുന്‍ എസ് പി സുജിത്ത് ദാസിനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ രംഗത്ത്. കുടുംബ പ്രശ്‌നത്തില്‍ പരാതിയുമായി എത്തിയപ്പോള്‍ മുന്‍ എസ് പി സുജിത്തും പൊന്നാനി സി ഐ വിനോദും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
ഡിവൈഎസ്പി ബെന്നിയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വീട്ടമ്മ വെളിപ്പെടുത്തി. വിവരം പുറത്ത് പറയാതിരിക്കാന്‍ സുജിത്ത് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പറഞ്ഞു. 2022 ലാണ് സംഭവം നടന്നത്.
എന്നാല്‍ വീട്ടമ്മയുടെ പരാതി വ്യാജമാണെന്നാണ് പോലീസിന്റെ വിശദീകരണം. ആരോപണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസ് പറഞ്ഞു. പ്രശ്‌നം നിയമപരമായി നേരിടും. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെതിരെ നിരന്തരം പരാതി നല്‍കുന്ന ആളാണ് വീട്ടമ്മയെന്നും സുജിത് ആരോപിച്ചു.