HomeKeralaഓണം വരവറിയിച്ച് അത്തച്ചമയം; തൃപ്പുണ്ണിയില്‍ ഉത്സവാഘോഷം

ഓണം വരവറിയിച്ച് അത്തച്ചമയം; തൃപ്പുണ്ണിയില്‍ ഉത്സവാഘോഷം

ഓണത്തിൻ്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ നടന്ന അത്തച്ചമയം വര്‍ണ്ണാഭമായി. സ്പീക്കര്‍ എ എം ഷംസീര്‍ അത്തച്ചമയ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കാളികളായി.കേരളത്തിന്റെ വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.

അത്തം നഗറില്‍ ഉയര്‍ത്താനുള്ള പതാക ഹില്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്ന് നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. അത്തം നാള്‍ രാജാവിന്റെ ചമയപ്പുറപ്പാട് ചടങ്ങിന്റെ സ്മരണാര്‍ത്ഥമാണ് ജനകീയ അത്തച്ചമയ ഘോഷയാത്ര നടത്തുന്നത്.

ഉച്ചയ്ക്ക് മൂന്നു മണിയോടെ തിരിച്ചെത്തുന്ന ഘോഷയാത്ര അത്തം നഗറില്‍ എത്തുന്നതോടെ സീയോന്‍ ഓഡിറ്റോറിയത്തില്‍ പൂക്കളുടെ പ്രദര്‍ശനവും
ആരംഭിക്കും. വൈകിട്ട് അത്തം നഗറില്‍ കലാസന്ധ്യ, ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്.

 

Most Popular

Recent Comments