സപ്ലൈകോ ചന്തകള്‍ വഴിയെ ഓണക്കാലത്ത് വില്‍ക്കുന്ന അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത് അടിയന്തരമായി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ പിഴിയുന്നത് മര്യാദകേടാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ധൂര്‍ത്തിന് പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്. സാധാരണക്കാരായ ജനങ്ങളും തൊഴിലാളികളുമാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. സപ്ലൈകോയുടെ നിലപാട് ജനവിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു.