ഗവര്‍ണറെ പുകഴ്ത്തി തിരുവഞ്ചൂര്‍

0
ഗവര്‍ണറെ പുകഴ്ത്തി തിരുവഞ്ചൂര്‍

അടുത്ത അഞ്ചുവര്‍ഷം കൂടി കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ തുടരണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം സൂര്യകാലടി മനയിലെ വിനായക ചതുര്‍ത്ഥി സമാരംഭ സഭ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഉദ്ഘാടകനായ വേദിയിലായായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പരാമര്‍ശം വാര്‍ത്തയായതോടെ പ്രതികരണം തേടിയ മാധ്യമങ്ങളോടും തിരുവഞ്ചൂര്‍ അതേ നിലപാട് ആവര്‍ത്തിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി തുടര്‍ന്ന അഞ്ചുവര്‍ഷവും അദ്ദേഹം സാന്നിധ്യം അറിയിച്ചതായും വിദ്യാഭ്യാസ രംഗം ശുദ്ധീകരിച്ച് നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.