HomeKeralaഎ കെ ശശീന്ദ്രന് രാജി സമ്മര്‍ദ്ദം

എ കെ ശശീന്ദ്രന് രാജി സമ്മര്‍ദ്ദം

എന്‍സിപിയില്‍ മന്ത്രിസ്ഥാനം മാറ്റം സംബന്ധിച്ച തര്‍ക്കം രൂക്ഷം. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രി സഭയിലേയ്ക്ക് കൊണ്ടുവരാനാണ് നീക്കം. മന്ത്രി മാറ്റത്തിന് ദേശീയ അധ്യക്ഷന്‍ ശരത് പവാറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

മന്ത്രി മാറ്റം സംബന്ധിച്ച തീരുമാനത്തില്‍ എ കെ ശശീന്ദ്രനില്‍ നിന്നും അനുകൂല നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിലെ മൂന്നംഗ സമിതി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍
മന്ത്രിസ്ഥാനം ഒഴിയണമെന്ന പാര്‍ട്ടിയുടെ നീക്കത്തെ എ കെ ശശീന്ദ്രന്‍ ശക്തമായി എതിര്‍ത്തു. മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം തന്നെ ഒഴിയുമെന്ന നിലപാട് എ കെ ശശീന്ദ്രന്‍ മൂന്നംഗ സംഘ സമിതിയെ അറിയിച്ചു.

മന്ത്രി സ്ഥാനമാറ്റത്തെ സംബന്ധിച്ച് എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി സി ചാക്കോ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതിനു പിന്നാലെയാണ് എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായത്.

 

Most Popular

Recent Comments