മലയാളികള്‍ക്ക് ഇനി ഓണ നാളുകളാണ്. നാളെ അത്തമുണരും. സമുദ്ധിയുടെ നാളുകള്‍ കൂടിയാണ് മലയാളികള്‍ക്ക് ഓണക്കാലം.
പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണക്കാലം ആഘോഷത്തിൻ്റെ ദിവസങ്ങള്‍ കൂടിയാണ്. ഇത്തവണ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പലരും ഓണാഘോഷം മാറ്റി വെച്ച് കരുതലിൻ്റെ സ്‌നേഹ സന്ദേശമാണ് പകരുന്നുത്. ഇത്തവണ ചിങ്ങത്തില്‍ രണ്ട് തിരുവോണവും അത്തവും ഉണ്ടെന്ന പ്രത്യേകതയുണ്ട്.
ഇന്നും നാളെയും അത്തമാണ്. ചതുര്‍ത്ഥിക്ക് തൊട്ടു മുന്‍പുള്ള ദിവസമാണ് അത്തമായി കണക്കാക്കുക. ശനി ചതുര്‍ത്ഥി ആയതിനാല്‍ മലയാളികള്‍ നാളെയാണ് അത്തം ആഘോഷിക്കുന്നത്. നാളെ മുതല്‍ പത്ത് ദിവസം വീടുകളില്‍ പൂക്കളം ഇട്ട് തുടങ്ങും. 14 ന് ഉത്രാടവും. 15 നാണ് തിരുവോണം.
ഓണത്തിനോട് അനുബന്ധിച്ച് വിപണിയും സജീവമായി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പൂ വിപണി ഉയര്‍ന്നു. മഴ തുടരുകയാണ്. ഇത്തവണ സര്‍ക്കാര്‍ തല ഓണാഘോഷ പരിപാടികള്‍ കുറച്ചിരിക്കുകയാണ്. മഴ പു വിപണിയെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
അത്തത്തിനോട് അനുബന്ധിച്ച് തൃശൂർ തേക്കിന്‍കാട്ടിലെ സായാഹ്ന സൗഹൃദ കൂട്ടായ്മ തെക്കേ ഗോപുര നടയില്‍ ലളിതമായ അത്തപ്പൂക്കളം ഒരുക്കും. ആഘോഷം കുറച്ചുവെങ്കിലും പുലിക്കളിയും കുമ്മാട്ടിക്കളിയും പതിവ് തെറ്റാതെ ഇത്തവണയും ഉണ്ടാകും.