HomeKeralaഇപിക്ക് മാത്രമല്ല, സിപിഎമ്മിന് ആകെ ബിജെപി ബന്ധം: വി ഡി സതീശന്‍

ഇപിക്ക് മാത്രമല്ല, സിപിഎമ്മിന് ആകെ ബിജെപി ബന്ധം: വി ഡി സതീശന്‍

ഇ പി ജയരാജന്‍ വിഷയത്തിലും സമീപ കാല സംഭവ വികാസങ്ങളിലും സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജയരാജന് മാത്രമല്ല സംസ്ഥാനത്തെ സിപിഎമ്മിന് ഒന്നടങ്കം ബിജെപിയുമായി അവിഹിത ബന്ധം ഉണ്ട്. തൃശൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സതീശന്‍.

ഇ പിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. കേന്ദ്ര മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖരനും പ്രകാശ് ജാവേഡക്കറുമായി ഇ പി ജയരാജന് ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞതും പ്രതിപക്ഷമാണ്. ദല്ലാള്‍ നന്ദകുമാറിന്റെ ബന്ധത്തെ കുറിച്ച് മാത്രമണ് അന്ന് മുഖ്യമന്ത്രി തള്ളിപറഞ്ഞ്.

പ്രകാശ് ജാവേഡക്കറെ കണ്ടതില്‍ എന്താണ് തെറ്റ് എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. കരുവന്നൂര്‍ വിഷയത്തില്‍ പിടി മുറക്കിയ ഇഡി ഇന്നെവിടെ പോയി.

പി വി അന്‍വറും മുന്‍ എസ് പിയുമായി നടന്ന ടെലിഫോണ്‍ സംഭാഷണം കേരള പൊലീസിന് നാണക്കേടാണ്. കേരളത്തിലെ പോലീസ് ഒന്നടങ്കം തലയില്‍ പുതപ്പ് ഇടേണ്ട അവസ്ഥയാണ്. സിപിഎമ്മിന് വേണ്ടി വിധേയമായി 25 വര്‍ഷം പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞത് സംസ്ഥാനത്തെ പോലീസിനെ ഒന്നടങ്കം നാണം കെടുത്തുന്നത്.

സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരെയാണ് സര്‍ക്കാരിന് താല്‍പ്പര്യം. വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം. ഇത്തരത്തിലുള്ള സിപിഎമ്മിന്റെ ഏറാംമൂളികളായ ഉദ്ദോഗസ്ഥരുടെ പേരുകള്‍ പുറത്ത് വരണം.

ഹേമകമ്മിറ്റി വിഷയവുമായി ബന്ധപ്പെട്ട് സിദ്ദിഖിനെതിരെ ദ്രുതഗതിയില്‍ അന്വേഷണം നടക്കുന്നതും രഞ്ജിത്തിനെതിരെ അന്വേഷണം ഇഴയന്നതും ഇതേ താത്പര്യത്തിലാണ്. കേരളത്തിലെ പോലിസിനെ ഇത്രയും കഴിവില്ലാത്തവരാക്കിയത് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനാണ്.

നേരത്തെ ഇഡി പിടിമുറുക്കിയ കരുവന്നൂര്‍ വിഷയം ഏവിടെ പോയി. ആര്‍ക്കെങ്കിലും അറിയുമോ…തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണോ അവര്‍ക്ക് പിടിപാടുള്ളത്. ഒക്കെ ഇവരുടെ അവിഹിത കൂട്ടുകെട്ടിന്റെ ഭാഗം മാത്രമെന്നും സതീശന്‍ പറഞ്ഞു.

 

Most Popular

Recent Comments