പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1966 സിപിഎം അംഗമായിട്ടായിരുന്നു ഭട്ടാചാര്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആരംഭം. വടക്കന്‍ കൊല്‍ക്കത്തയിലെ കാശിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യം നിയമസഭയിലേക്ക് എത്തിയത്.
സാംസ്‌കാരിക വകുപ്പ് മന്ത്രിയായി മന്ത്രിസഭയില്‍ അരങ്ങേറ്റം കുറിച്ചു.1987-96 കാലത്ത് വാര്‍ത്താ വിനിമയ സംസ്‌കാരിക വകുപ്പും 1996 -99 കാലത്ത് ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തു.
ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി 2000 ല്‍ ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായി. 11 വര്‍ഷം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ .2001 -2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയെങ്കിലും 2011ല്‍ കനത്ത പരാജയം നേരിട്ടു.
ബംഗാളി ഭാഷയില്‍ അഗാധ പാണ്ഡിത്യം ഉള്ള അദ്ദേഹം ശ്രദ്ധേയമായ സാഹിത്യ പഠനങ്ങളും വിവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.
അനാരോഗ്യത്തെ തുടര്‍ന്ന് 2018 ലാണ് സിപിഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും ബുദ്ധദേവ് ഭട്ടാചാര്യ ഒഴിഞ്ഞത്. ശ്വാസകോശ സംബന്ധമായ രോഗമുള്ളതിനാല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവായ ഭട്ടാചാര്യ 2019 മാര്‍ച്ച് മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും വിട്ടു ില്‍ക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തോളമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.