മുണ്ടക്കൈ ദുരന്തത്തില്‍ കഴിഞ്ഞ പത്ത് നാള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈന്യം ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുന്നു. സൈന്യത്തിലെ 500 അംഗ സംഘമാണ് മടങ്ങുന്നത്.
.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ സംഘമാണിവര്‍. ദുരന്തമുഖത്ത് ഓടിയെത്തി കൈ മെയ് മറന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയ സൈന്യത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കും.
ദുരന്ത സ്ഥലത്ത് എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍ എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുടെ രക്ഷാദൗത്യം തുടരും. താല്‍ക്കാലികമായി നിര്‍മ്മിച്ച ബെയിലി പാലം മെയിന്റനന്‍സ് ടീമും പ്രദേശത്ത് തുടരും. ഹെലികോപ്റ്റര്‍ സര്‍ച്ച് ടീമും ദുരന്തബാധിത പ്രദേശത്ത് ഉണ്ടായിരിക്കുമെന്ന് സൈന്യം പറഞ്ഞു.