HomeLatest Newsവിരമിക്കല്‍ പ്രഖ്യാപിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

പാരീസ് ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്.ഗുഡ്‌ബൈ റെസ്ലിങ് എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുകൊണ്ടാണ് ഗുസ്തിയില്‍ നിന്നുള്ള വിരമിക്കല്‍ വിനേഷ് ഫോഗട്ട് അറിയിച്ചത്.

ഒളിമ്പിക്‌സ് ഗുസ്തിയില്‍ 50 കിലോഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കിയിരുന്നു.സ്വര്‍ണ്ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് താരം അയോഗ്യയായത്.

‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു ,ഞാന്‍ തോറ്റു എന്നോട് ക്ഷമിക്കൂ നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു എന്നും സമൂഹമാധ്യമത്തില്‍ വികാരനിര്‍ഭരമായി വിനേഷ് കുറിച്ചു.

അയോഗ്യാക്കപ്പെട്ട നടപടിക്കെതിരെ വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് അപ്പീലില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കുന്നതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

Most Popular

Recent Comments