മഴയും വെള്ളക്കെട്ടും പ്രതികൂല കാലാവസ്ഥയും മൂലം താരതമ്യേന തിരക്കു കുറഞ്ഞ നാലമ്പല ദര്‍ശനമായിരുന്നു ഇതുവരെ. കര്‍ക്കിടകം തീരാന്‍ എട്ടുനാള്‍ അവശേഷിക്കേ ഇനിയുള്ള അവസാനദിവസങ്ങളില്‍ തിരക്കേറുമെന്ന് പ്രതീക്ഷ.
ഓഗസ്റ്റ് 17നാണ് ചിങ്ങം ഒന്ന്. അതിനു മുന്‍പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ നാലമ്പല ദര്‍ശനത്തിനായി എത്തുമെന്ന്് അധികൃതര്‍ കണക്കുകൂട്ടുന്നു. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം, മൂഴിക്കുളം ഭരത ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഇനിയുള്ള ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്.
തോരാമഴയും സംസ്ഥാനപാതകളിലെ തടസങ്ങളും ഗതാഗത നിയന്ത്രണങ്ങളും നാലമ്പല തീര്‍ഥാടനത്തെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികൂലമായി ബാധിച്ചിരുന്നു. അന്യ ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.
പാലക്കാട്,കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെയും കൊണ്ടുള്ള ടൂറിസ്റ്റ് ബസുകള്‍ വെള്ളക്കെട്ട് മൂലം സര്‍വീസുകള്‍ നടത്തിയിരുന്നില്ല.
വരാന്‍പോകുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍തിരക്കാണ് പ്രതീക്ഷിക്കുന്നത്.
തിരക്കു കുറഞ്ഞതോടെ കര്‍ക്കിടകമാസത്തിലെ വരുമാനം നാല് ക്ഷേത്രങ്ങളിലും ഗണ്യമായി കുറഞ്ഞിരുന്നു.
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോള്‍ 13 എണ്ണം
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോഴുള്ളത് 13 എണ്ണം.
359 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ആകെ 975 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്.
ഇതില്‍ 385 പുരുഷന്മാരും 410 സ്ത്രീകളും 180 കുട്ടികളുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 4.6 എം എം മഴയാണ് ലഭിച്ചത്.