ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരണം 300 കവിഞ്ഞു. അവാമി ലീഗ് നേതാവിന്റെ ഹോട്ടലിന് പ്രതിഷേധക്കാര്‍ തീയിട്ടു. അപകടത്തിന്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മരിച്ചു. 84 പേര്‍ക്ക് പരിക്കേറ്റു.
കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ നിന്നും മടങ്ങി. ഹസീനയെ ഡല്‍ഹിയിലെത്തിച്ച വിമാനവും ഹിന്‍ഡര്‍ വിമാനത്താവളത്തില്‍ നിന്നും മടങ്ങി. യാത്ര എവിടെയ്‌ക്കെന്ന് വ്യക്തമല്ല. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.
ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ വിളിച്ചിരുന്നു.