ശെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത് സ്വാഭാവിക അന്താരാഷ്ട്ര നടപടി മാത്രമാണെന്നും നിലവിലെ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്ന് യോഗത്തില്‍ ഇന്ത്യ മുന്നണി ആവശ്യപ്പെട്ടു. കലാപ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം ഇന്ത്യ നല്‍കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബംഗ്ലദേശ് അതിര്‍ത്തിയിലെ ബരാക് താഴ്വരയില്‍ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ചെക്ക്‌പോസ്റ്റായ പെട്രാപോള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു.