രോഗിയുടെ മുറിവില്‍ കയ്യുറ വച്ച് തുന്നിക്കെട്ടിയെന്ന് പരാതി

0
രോഗിയുടെ മുറിവില്‍ കയ്യുറ വച്ച് തുന്നിക്കെട്ടിയെന്ന് പരാതി

രോഗിയുടെ മുതുകിലെ മുറിവില്‍ കയ്യുറ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശാസ്ത്രക്രിയയിലാണ് ഗുരുതര പിഴവ്.
ശസ്ത്രക്രിയയ്ക്ക് എത്തിയ ഷിനു എന്ന യുവാവിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥകരണം ദുരിതമനുഭവിക്കേണ്ടി വന്നത്്. വേദന സഹിക്കാന്‍ വയ്യാതെ മുതുകിലെ മുറിവഴിച്ചതോടെയാണ് കയ്യുറ കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മുഴ നീക്കം ചെയ്യുന്നതിന് ഷിനു ആശുപത്രിയില്‍ എത്തിയത്. അതേസമയം ചികിത്സ പിഴവ് നടന്നിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മെഡിക്കല്‍ പ്രോട്ടോകോള്‍ പ്രകാരമാണ് കയ്യുറ തുന്നി ചേര്‍ത്തതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുരേഷ് പറഞ്ഞു. രക്തവും പുഴുവും പുറത്തേക്ക് പോകാന്‍ സ്റ്ററയില്‍ ഗ്ലൗസ് ഉപയോഗിക്കും. കയ്യുറ വെക്കുന്നത് സാധാരണ നടപടിയെന്നും ഡോക്ടര്‍ പറഞ്ഞു.