ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ

0

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും. മൂന്ന് മാസമാണ് തുക നിക്ഷേപിക്കുക. പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ച 1500 രൂപയാണ് ഇതുപ്രകാരം ലഭിക്കുക. എന്നാല്‍ തിരക്ക് ഒഴിവാക്കാന്‍ പണം പിന്‍വലിക്കുന്നതിന് ചെറിയ നിയന്ത്രണം ഉണ്ടാകും. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും പണം പന്‍വലിക്കാനുള്ള തിയതി നിശ്ചയിക്കുക. എന്നാല്‍ ഏപ്രില്‍ ഒമ്പതിന് ശേഷം എന്നുവേണമെങ്കിലും പണം പിന്‍വലിക്കാം.