ഇന്ന് 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം, സംസ്ഥാനത്ത് ആകെ 256 രോഗികള്‍

0

സംസ്ഥാനത്ത് പുതുതായി 21 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കാസര്‍കോട്-8, ഇടുക്കി-5, കൊല്ലം 2,
പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം , കോഴിക്കോട്‌, കണ്ണൂര്‍ -1

സംസ്ഥാനത്ത് ആകെ 256 പേര്‍ ആശുപത്രിയില്‍

ഇന്ന് 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങളാണെന്ന് കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങള്‍

പോത്തന്‍കോട് ശക്തമായ നിരീക്ഷണം തുടരും

വളണ്ടിയര്‍ സേനയില്‍ എന്‍സിസി, എന്‍എസ്എസ് പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കും

ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ തിരക്ക് ഒഴിവാക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ എത്രയും വേഗം നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി നാളെ തന്നെ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കും

താല്‍ക്കാലിക കോവിഡ് ആശുപത്രികള്‍ നിര്‍മിക്കാന്‍ ഹോം സ്‌റ്റേ, ഹോട്ടലുകള്‍ ഏറ്റെടുക്കും

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ കോണ്‍ഫറന്‍സിംഗില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു

ചരക്ക് ഗതാഗതം സുഗമമായി നടക്കണം

വായ്പാ പരിധി ഉയര്‍ത്തണം

റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസഹായം വേണം

ലോകമാകെ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ സുരക്ഷക്ക് വേണ്ട ഇടപെടലുകള്‍ ഉണ്ടാകണം

വിദേശത്തുള്ള മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണം

കോവിഡ് ബാധിച്ച് അല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി വേണം

കുറിപ്പടിയില്‍ മദ്യം; ഹൈക്കോടതി വിധിക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍