കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നാണ് കര്‍ണാടകയുടെ വാദം. അതിനാലാണ് കോവിഡ് പടരുന്ന കാസര്‍കോട് അതിര്‍ത്തി അടച്ചത്. കാസര്‍കോട് ജില്ലയിലെ കോവിഡ് കേസുകളേക്കാള്‍ കുറവാണ് കര്‍ണാടക സംസ്ഥാനത്തെ രോഗികളുടെ എണ്ണം. കാസര്‍കോട്ടെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തിന് അവിടെ തന്നെ പരിഹാരം കാണാനാണ് പിണറായി വിജയന്‍ ശ്രമിക്കേണ്ടതെന്നും നളിന്‍കുമാര്‍ പറഞ്ഞു.