വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണായകമെന്ന് ഡോ.ഹർഷവർധൻ; മരണം 50

0

വരാനിരിക്കുന്ന ദിവസങ്ങള്‍ രാജ്യത്ത് കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. വ്യാപനം തടയുന്നതിന് നാല് ആഴ്ച വരെ സമയമെടുക്കും. രാജ്യത്ത് നടപ്പാക്കിയ ലോക്ക ഡൗണ്‍ ഫലപ്രദമാണ്.
രാജ്യത്ത് കോവിഡ് മൂലമുള്ള മരണം 50 ആയി. 1965 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ രോഗ വിമുക്തരായെന്നും മന്ത്രി പറഞ്ഞു.