വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സൈന്യം നിര്‍മ്മിക്കുന്ന ബെയ്‌ലി പാലം തല്‍ക്കാലം നീക്കില്ല. ഒറ്റപ്പെട്ടു പോയ മുണ്ടക്കെയിലേക്ക് സ്ഥിരം പാലം വരുന്നത് വരെ ചൂരല്‍ മലയില്‍ നിര്‍മ്മിക്കുന്ന ബെയ്‌ലി പാലം നാടിന് നല്‍കുമെന്ന് സൈന്യം അറിയിച്ചു. അത്ര ഉറപ്പോടെയാണ് പാലം നിര്‍മ്മിക്കുന്നത്. ഇന്ന് ഉച്ചയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ.
പാലം പൂര്‍ത്തിയായാല്‍ രണ്ടാംഘട്ട രക്ഷാ പ്രവര്‍ത്തനം ആരംഭിക്കും. പാലം വഴി ഭാരമുള്ള യന്ത്രങ്ങള്‍ കടത്തി വീടുകളില്‍ തിരച്ചില്‍ നടത്താന്‍ കഴിയും. വീടുകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. തിരച്ചിലിനായി കൂടുതല്‍ യന്ത്രങ്ങളും സന്നാഹങ്ങളും ഇന്നെത്തും. സൈന്യത്തിന്റെ നേതൃത്വത്തിന്‍ 190 അടി നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്.