ദുരന്തഭൂമിയായി വയനാട്, മരണം 170 ആയി

0

വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 170 ആയി.
ഇതില്‍ 76 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ചാലിയാര്‍ തീരത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. നിവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. ഭീമാകാരമായ പാറകളും ചളികളും കടപുഴകി വീണ മരങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്.

ദുരന്ത സ്ഥലത്തെ ട്രീ വാലി റിസോട്ടില്‍ കുടുങ്ങിയ 19 പേരെ രക്ഷപ്പെടുത്തി. ചെറാട്ട് കുന്ന് കോളനിയില്‍ നിന്ന് 26 പേരെയും കണ്ടെത്തി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി മൂവായിരത്തിലധികം പേരാണുള്ളത്.

ദുരന്ത മുഖത്ത് വിവിധ സേനകളുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി ചൂരല്‍മലയില്‍ സൈന്യത്തിന്റെ നേതൃത്യത്തില്‍ 170 അടി നീളത്തിലുള്ള ബെയ്‌ലി പാലം നിര്‍മ്മാണം ആരംഭിച്ചു.വ്യോമസേനയുടെ വിമാനത്തില്‍ നിന്ന് ഭക്ഷണവും വെള്ളവും എത്തിച്ചു. 370 വീടുകളാണ് മുണ്ടക്കെയിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഇതില്‍ 30 വീടുകള്‍ മാത്രമാണ് ദുരന്തം ബാക്കിയാക്കിയത്.

ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ ഉറ്റവരെയും ഉടയവരെയും തിരഞ്ഞു ബന്ധുക്കളുടെയും കിടപ്പാടവും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെയും വിലാപം നിറഞ്ഞിരിക്കുകയാണ്.

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 170 ആയി

ചാലിയാര്‍ തീരത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്

ബെയ്‌ലി പാലം നിര്‍മ്മാണം ആരംഭിച്ചു