മുണ്ടക്കൈ ഭാഗത്തേക്കുള്ള താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം വൈകീട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി കെ. രാജന്‍. പാലം നിര്‍മാണം വേഗത്തിലാക്കാന്‍ കോഴിക്കോട് നിന്ന് 100 അംഗ പട്ടാള സംഘം എത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന നിര്‍മാണ സാമഗ്രികള്‍ കരമാര്‍ഗം വയനാട്ടിലെത്തിക്കും.
പാലം നിര്‍മാണം തുടങ്ങിയാല്‍ നാലോ അഞ്ചോ മണിക്കുറുകള്‍ക്കുള്ളില്‍ പട്ടാളത്തിന് അത് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരയണമെങ്കില്‍ ജെസിബികള്‍ എത്തിക്കണം. പാലം നിര്‍മിച്ചാല്‍ മാത്രമേ ജെസിബികള്‍ക്കും ഹിറ്റാച്ചികള്‍ക്കും ദുരന്ത മേഖലയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാലാണ് താല്‍ക്കാലിക പാലം നിര്‍മാണത്തിന് പ്രാമുഖ്യം കൊടുക്കുന്നത്.
പ്രദേശത്ത് ഡോഗ് സ്‌ക്വാഡ് എത്തിയിട്ടുണ്ടെന്നും മണ്ണിനടിയില്‍പെട്ട് കിടക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഡോഗ് സ്‌ക്വാഡിന് സാധിക്കുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.