തൃശൂര്‍ മണ്ണുത്തി കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഷിരൂരിലേക്ക് പുറപ്പെട്ടു. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി കാര്‍ഷിക സര്‍വ്വകലാശാലയുടെ ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെ ഭാഗയായാണ് വിദഗ്ധ സംഘം ഷിരൂരിലേക്ക് പുറപ്പെട്ടത്.
2 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരും മെഷീന്‍ ഓപ്പറേറ്ററുമാണ് കാര്‍ മാര്‍ഗം ഷിരൂരിലേക്ക് പുറപ്പെട്ടത്. ഡയറക്ടര്‍മാരായ എ ജെ വിവന്‍സി, വി എസ് പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്. സ്ഥലത്ത് ഡ്രഡ്ജിങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും.
അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിന്നറായി വിജയന്‍ കത്തയച്ചിരുന്നു. കര്‍ണാടക അനുവദിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കേരളം എല്ലാ സഹായവും നല്‍കും. ഇതിന്റെ ഭാഗമാണ് ഡ്രഡ്ജര്‍ കൊണ്ടുപോകാനുള്ളശ്രമം.