രാജ്യം കാത്തിരിക്കുന്നത് വീണ്ടും ഷൂട്ടിംഗില്‍ തന്നെയാണ്. മൂന്നാം ദിനമായ ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ ഷൂട്ടര്‍മാരിലാണ്.
10 മീറ്റര്‍ പിസ്റ്റളില്‍ വാനോളം പ്രതീക്ഷയാണ്. ഇന്ന് രണ്ട് ഇന്ത്യക്കാരാണ് കലാശ പോരിന് ഇറങ്ങുന്നത്. രമിത ജിന്‍ഡാലിനും അര്‍ജുന്‍ ബബുതക്കും ഇന്ന് ഫൈനലാണ്.
ഇന്ന് ഇന്ത്യക്കുള്ള മറ്റൊരു പ്രധാന ഇനം അമ്പെയ്ത്താണ്. ക്വാര്‍ട്ടര്‍ മത്സരമാണ് ഇന്ന്. വൈകീട്ട് ആറരക്കുള്ള മത്സരത്തില്‍ തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവ്‌റ, പ്രവീണ്‍ ജാദവ് എന്നിവര്‍ കളത്തിലിറങ്ങും.
ഹോക്കിയില്‍ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ജന്റീനയാണ് ഇന്നത്തെ എതിരാളികള്‍. ന്യൂസിലന്റിനെ തകര്‍ത്ത ആവേശത്തിലാണ് അര്‍ജന്റീനയെ ഇന്ത്യ നേരിടുന്നത്. പി ആര്‍ രാജേഷിന്റെ തകര്‍പ്പന്‍ ഫോമിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.