ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റിലെ രണ്ട് റെസ്റ്റോറന്റുകളില്‍ തീപിടിത്തം. അപകടത്തില്‍ 6 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൈനീസ് ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലാണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്ന് സമീപത്തെ ഭക്ഷണശാലയിലേക്കും പടരുകയായിരുന്നു. വിവരമറിഞ്ഞ് 8 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
‘റസ്റ്റോറന്റില്‍ ആവശ്യത്തിലധികം വാണിജ്യ സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നുവെന്നും ഇത് വലിയ ദുരന്തത്തിലേക്ക് നയിക്കുമായിരുന്നുവെന്നും ഡല്‍ഹി ഫയര്‍ സര്‍വീസസിലെ മനോജ് മെഹ്ലാവത്ത് പറഞ്ഞു.