വൈറലായി ലോക നേതാക്കളുടെ എഐ ഫാഷൻ ഷോ

0

ബൈഡൻ, പുടിൻ, ട്രംപ്, മോദി തുടങ്ങീ ലോക നേതാക്കളും പ്രമുഖ വ്യക്തികളും അരങ്ങേറിയ എ ഐ ഫാഷൻ ഷോ വൈറൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( AI) ഉപയോഗിച്ച് ലോക നേതാക്കളും പ്രമുഖ വ്യക്തികളും വെർച്വൽ റൺവേയിലൂടെ സഞ്ചരിക്കുന്ന വീഡിയോ ഇലോൺ മസ്‌കാണ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പോസ്റ്റ് ചെയ്തത്. “ഒരു AI ഫാഷൻ ഷോയ്ക്കുള്ള മികച്ച സമയം,” എന്നായിരുന്നു വീഡിയോക്ക് അടിക്കുറിപ്പായി മസ്ക് എഴുതിയത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ക്ലിപ്പിൽ, ആധുനികവും ക്ലാസിക് ഘടകങ്ങളും സമന്വയിപ്പിച്ച്, ജ്യാമിതീയ ചിഹ്നങ്ങളും കറുത്ത സൺഗ്ലാസുകളും കൊണ്ട് അലങ്കരിച്ച ബഹുവർണ്ണ വസ്ത്രത്തിലാണ് പ്രധാനമന്ത്രി മോദി പ്രത്യക്ഷപ്പെട്ടത്.

ലൂയിസ് വിറ്റൺ സ്യൂട്ടിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, സൺഗ്ലാസ് ധരിച്ച് വീൽചെയർ ഇരിക്കുന്ന ബൈഡൻ, ഫ്യൂച്ചറിസ്റ്റിക് ടെസ്‌ലയിലും എക്‌സ്-തീം സൂപ്പർഹീറോ വസ്ത്രത്തിലും മസ്‌കും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഒരു ബാഗി ഷർട്ടും ഒരു വലിയ സ്വർണ്ണ നെക്ലേസും ധരിച്ചും എത്തി.

ഡൊണാൾഡ് ട്രംപ്, ബരാക് ഒബാമ, മാർക്ക് സക്കർബർഗ്, ഹിലരി ക്ലിന്റൺ, ഫ്രാൻസിസ് മാർപാപ്പ എന്നിവരും എ ഐ ഫാഷൻ ഷോയിൽ ഇടംപിടിച്ചു….