ജമ്മു കശ്മീരിൽ രജൗരിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് പരിക്ക്. ആക്രമണത്തെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞ് പരിശോധന ആരംഭിച്ചു.
സൈനിക മേധാവി ഉപേന്ദ്രദ്വിവേദി ജമ്മുവിലെത്തി ചർച്ചകൾ നടത്തിയതിനു പിന്നാലെയാണ് ആക്രമണം. ഭീകരാക്രമണം ചെറുക്കുന്നതിനായി പ്രത്യേക സേനയെ ഉൾപ്പെടെ അധിക സേനയെ സൈന്യം ജമ്മുവില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിലെ വിവിധ മേഖലകളിൽ തുടർച്ചയായി ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്.