HomeKeralaനീറ്റ് പരീക്ഷ അഴിമതി: സിബിഐ അന്വേഷിക്കണം- സി ടി ജോഫി

നീറ്റ് പരീക്ഷ അഴിമതി: സിബിഐ അന്വേഷിക്കണം- സി ടി ജോഫി

നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി സി. ബി. ഐ യെ കൊണ്ട് അനോഷിപ്പിക്കണമെന്ന് ജനതാദൾ (എസ് ) തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ സി ടി ജോഫി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാദൾ (എസ് ) തൃശ്ശൂർ കോർപ്പറേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദിഘാടനം ചെയ്യുകയായിരുന്നു സി ടി ജോഫി

ഉന്നതരീതിയിൽ നടത്തേണ്ട മത്സരപരീക്ഷകളിൽ കടന്നു കൂടിയ അഴിമതികൾ യുവാക്കളിൽ അരക്ഷിതബോധം വളർത്തും. കഴിവുറ്റ ഉദ്യോഗാർഥികൾ വിദേശ രാജ്യങ്ങളിലേക്ക് മൈഗ്രെറ്റ് ചെയ്യുന്നതിനും അഴിമതിക്കും ഇത് കാരണമാകും.  രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിന് ഈ അഴിമതി തടസ്സമാകുമെന്നും ജോഫി പറഞ്ഞു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുനസംഘടിപ്പിക്കുക, കേന്ദ്രവിദ്യഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കുക, നീറ്റ് പരീക്ഷയിലെ നടത്തിപ്പുമായി ഉണ്ടായ ചോദ്യപേപ്പർ ചോർത്തിയവരെ നിയമപരമായി ശിക്ഷിക്കുക, നീറ്റ് പരീക്ഷ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആൻ്റണി, പ്രകാശൻ, ഷീബ ബാബു, യു ജെ തോമസ്, ജോസഫ് ആള്ളൂക്കാരൻ, പി എം ഉമേഷ്‌ , കെ രഞ്ജിത്ത്, ബാബു മാളിയേക്കൽ, ഷണ്മുഖൻ വടക്കുംപറമ്പിൽ, രാജൻ ഐനികുന്നൻ, ജോസ് താണിക്കൽ, ജോയ് അരിമ്പൂർ എന്നിവർ സംസാരിച്ചു.

Most Popular

Recent Comments