വൈറസ് ഭീതിയിൽ ഗുജറാത്ത്; മരണം 15 ആയി

0

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. രോഗ വിവരം സംബന്ധിച്ച് വൈറോളജി ഇൻസ്റ്റ്യൂട്ടിലെ ഫലങ്ങൾ പുറത്തുവന്നു.

സംസ്ഥാനത്തെ 12 ജില്ലകളിൽ വൈറസ് ബാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയിൽ മരിച്ച അഞ്ചുവയസ്സുകാരിക്കും രോഗ ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്ത് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. അതീവ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു.