HomeIndiaഹരിയാനയിൽ ഇഡി റെയ്ഡ്

ഹരിയാനയിൽ ഇഡി റെയ്ഡ്

ഹരിയാനയിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹേന്ദ്ര ഗഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ റാവു ദാസിങ്ങിനെതിരെ കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൻ്റെ റെയ്ഡ്. വ്യാജ കമ്പനി വഴി കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ ബാങ്ക് അക്കൗണ്ട് വഴി 1392 കോടി രൂപയുടെ ഇടപാടുകൾ എന്നിവ നടത്തിയതിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഇഡിയുടെ വിശദീകരണം.

ഹരിയാനയിൽ 12 ഇടങ്ങളിലടക്കം 15 ഇടങ്ങളിൽ ഒരേ സമയം ഇഡി റെഡ് നടത്തുകയാണ്. ഗുരുഗ്രാം ബഹാദുർഗഡ്, ഡൽഹി എന്നിവിടങ്ങളിലും റൈയ്ഡ് നടക്കുകയാണ്.

തെരഞ്ഞെടുപ്പ് അടുത്തതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് കേന്ദ്രം മനപ്പൂർവ്വം കേസ് ഉണ്ടാക്കി റെയ്ഡ് നടത്തുകയാണ് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Most Popular

Recent Comments