HomeIndiaനീറ്റ് പരീക്ഷ: എല്ലായിടത്തും ചോദ്യപേപ്പർ ചോർന്നു എന്നത് മുൻവിധിയെന്ന് സുപ്രീംകോടതി

നീറ്റ് പരീക്ഷ: എല്ലായിടത്തും ചോദ്യപേപ്പർ ചോർന്നു എന്നത് മുൻവിധിയെന്ന് സുപ്രീംകോടതി

നീറ്റ് പരീക്ഷയിൽ എല്ലായിടത്തും ചോദ്യപേപ്പർ ചോർന്നു എന്നത് മുൻവിധിയാണെന്ന് സുപ്രീംകോടതി. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ പരാമർശം.

പരീക്ഷയെഴുതിയ 24 ലക്ഷം വിദ്യാർത്ഥികളിൽ പുനഃപരീക്ഷ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വ്യക്തത വേണം. ഹർജിക്കാരായ വിദ്യാർത്ഥികൾക്ക് എത്ര മാർക്ക് കിട്ടിയെന്ന് അറിയണമെന്നും കോടതി പറഞ്ഞു.

131 വിദ്യാർത്ഥികളാണ് പുനഃപരീക്ഷ ആവശ്യപ്പെട്ട് കോടതി മുമ്പാകെ ഹർജി നൽകിയിട്ടുള്ളത്. 254 വിദ്യാർത്ഥികൾ പുനഃപരീക്ഷ പാടില്ല എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

Most Popular

Recent Comments