HomeIndiaഹൃദയ ശസ്ത്രക്രിയ വിദ​ഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

ഹൃദയ ശസ്ത്രക്രിയ വിദ​ഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദ​ഗ്ധൻ ഡോ. എം എസ്. വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി കർണ്ണാടകയിലെ മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം.

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ സ്ഥാപകനും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി സിയും ആയിരുന്നു. രാജ്യം 2005ൽ പത്മവിഭൂഷനും 1984ൽ പത്മശ്രീയും നൽകി ആദരിച്ചു.
ഫ്രഞ്ച് സർക്കാരിൻ്റെ ഷെവലിയർ പദവി ലഭിച്ചിട്ടുണ്ട്

മാവേലിക്കര രാജകുടുംബത്തിലെ മാർത്താണ്ഡവർമയുടെയും ജാനകിയമ്മയുടെയും മകനായി 1934 ലാണ് മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്ന എം എസ് വല്യത്താൻ്റെ ജനനം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായി ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി.

അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിലാണ് രാജ്യത്ത് ആദ്യമായി കൃത്രിമ ഹൃദയവാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനേറ്റർ തുടങ്ങിയവ നിർമിച്ചത്. അലോപ്പതിക്കൊപ്പം ആയുർവേദവും പഠിച്ച അദ്ദേഹം ആയുർവേദ ബയോളജി എന്ന ചിന്തക്കും തുടക്കമിട്ടു. നൂറിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.

സംസ്കാരം ഉടുപ്പി ബീഡങ്കുഡ്ഡയിലെ പൊതുശ്മശാനത്തിൽ വ്യാഴാഴ്ച രാവിലെ നടന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം പൊതുദർശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.

 

Most Popular

Recent Comments