ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് നാലേമുക്കാൽ കോടി രൂപ

0

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈയിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,72,69,284 രൂപ. കൂടാതെ രണ്ട് കിലോ 134 ഗ്രാമോളം സ്വർണ്ണവും 10 കിലോ 340 ഗ്രാം വെള്ളിയും നേര്‍ച്ചയായി ലഭിച്ചു.

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ അഞ്ചും അഞ്ഞൂറിൻ്റെ 48 കറൻസിയും ലഭിച്ചു. ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാര വരവ് എസ്ബിഐ വഴി 3.21 ലക്ഷം രൂപയും കിഴക്കേനടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 3,21,612 രൂപയും ലഭിച്ചു.  സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. യുപിഐ വഴിയുള്ള ഇ ഭണ്ഡാര വരവ്  28600 രൂപയാണ്.