പരിക്ക്; രണ്ട് മത്സരങ്ങൾ നഷ്ടപെട്ട് മെസ്സി

0

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ പരിക്കേറ്റ അര്‍ജൻ്റീന താരം ലയണല്‍ മെസ്സിക്ക് ക്ലബ് ഫുട്ബോളിൽ രണ്ടു മത്സരങ്ങള്‍ നഷ്ടമാകും. മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇൻ്റർ മയാമിയുടെ താരമാണ് മെസ്സി.

ടീമിൻ്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ മെസ്സിക്ക് കളിക്കാനാകില്ലെന്ന് ക്ലബ്ബ് പരിശീലകന്‍ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോ അറിയിച്ചു. ബുധനാഴ്ച ടൊറൻ്റോ എഫ് സി ക്കെതിരെയും ശനിയാഴ്ച ചിക്കാഗോ ഫയറിനെതിരെയും ഇൻ്റർ മയാമിക്ക് മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സരങ്ങളിലും മെസ്സി ടീമിലുണ്ടാകില്ല.