മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ചാണ്ടിയാണ് തിരുവനന്തപുരത്ത് പ്രതിമ അനാച്ഛാദനം ചെയ്തത്.
ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിംഗ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് മെഴുക് പ്രതിമ നിർമ്മിച്ചത്.
കോട്ടയ്ക്കകം സുനിൽസ് വാക്സ് മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ, ഡോ. മറിയ ഉമ്മൻ, പിആർഓ റഹീം പനവൂർ തുടങ്ങിയവരും നിരവധി രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.