മോഹൻലാലിൻ്റെ ആദ്യ റേഡിയോ ചിത്രത്തിന്‍റെ റിലീസ് നാളെ

0

മോഹൻലാൽ നായകനായി എത്തുന്ന ആദ്യ റേഡിയോ ചിത്രം നാളെ പുറത്തിറങ്ങും. ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. ക്ലബ്ബ് എഫ്.എമ്മിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രിയരാജ് ഗോവിന്ദരാജാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിനാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്. മറ്റ് ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് മോഹൻലാൽ ഈ പരീക്ഷണചിത്രത്തിന്‍റെ റെക്കോഡിങ് പൂർത്തിയാക്കിയത്. സുരേഷ് കൃഷ്ണ, സുധീർ കരമന, സുനിൽ സുഖദ, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിൽ ശബ്ദം നൽകുന്നുണ്ട്.

ശബ്ദങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. ജോജു സെബാസ്റ്റ്യനാണ് സംഗീതം. ശ്രോതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് അവരുടെ കൂടി ഭാവനയിൽ വിരിഞ്ഞ കഥയെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ക്ലബ്ബ് എഫ്എമ്മും ഏഷ്യാനെറ്റ് മൂവീസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. മോഹൻലാലിൻ്റെ പിറന്നാൾ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു