പുതിയ കാലഘട്ടത്തിലേക്കുള്ള രാജ്യത്തിൻ്റെ പ്രയാണത്തിന് വേഗം കൂട്ടി പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായി. സ്വാതന്ത്യ ലബ്ദിക്ക് ശേഷം ഭാരതത്തില്‍ നിലനിന്ന മൂന്ന് പ്രധാന ക്രിമിനല്‍ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ ഇല്ലാതായത്.
ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്), സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവില്‍ വന്നത്.
ഇന്നുമുതല്‍ ഭാരതത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക പുതിയ നിയമത്തിലാകും. എന്നാല്‍ നിലവിലുള്ള കേസുകള്‍ പഴയ നിയമപ്രകാരം തന്നെയാകും പൂര്‍ത്തിയാക്കുക. രാജ്യത്തെ നിയമ സംവിധാനത്തില്‍ വലിയ മാറ്റത്തിനാണ് പുതിയ നിയമങ്ങള്‍ വഴിവെക്കുക. കേസുകള്‍ അനന്തമായി നീളുന്ന സാഹചര്യത്തിന് ഇനി മുതല്‍ മാറ്റമുമണ്ടാകും. ഇലക്ട്രോണിക് തെളിവുകള്‍ പ്രഥമ തെളിവുകളായി സ്വീകരിക്കുന്നതടക്കമുള്ള വലിയ മാറ്റങ്ങളാണ് ഉള്ളത്.