ലോകസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. കോട്ടയത്ത് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും. തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തിറക്കിയത്.
നേരത്തെ ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ എ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് മത്സരിക്കുന്നത്.