ഇലക്ടറല്‍ ബോണ്ട്: ബിജെപിക്ക് 6000 കോടി, പ്രതിപക്ഷത്തിന് 14000 കോടി- അമിത് ഷാ

0

303 എംപിമാരുള്ള ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത് 6000 കോടി രൂപയാണ്. എന്നാല്‍ 242 എംപിമാരുള്ള പ്രതിപക്ഷ പാര്‍ടികള്‍ക്ക് 14,000 കോടി രൂപ ലഭിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

തങ്ങളേക്കാള്‍ ഇരട്ടിയിലധികം പണം സമാഹരിച്ചവരാണ് പ്രതിപക്ഷത്തുള്ളത്. എന്നിട്ടും അവര്‍ തങ്ങളെ പഴി പറയുകയാണ്. രാഷ്ട്രീയത്തില്‍ കള്ളപ്പണത്തിൻ്റെ സ്വാധീനം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണം. താനും പൂര്‍ണമായി മാനിക്കുന്നു. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പൂര്‍ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്.

1100 രൂപ സംഭാവനയായി ലഭിച്ചാല്‍ 100 രൂപ പാര്‍ടിക്കും 1000 സ്വന്തം പേരിലും നിക്ഷേപിക്കുന്നതായിരുന്നു കോണ്‍ഗ്രസിലെ രീതി. ഇതിന് മാറ്റം വരുത്തേണ്ടതുണ്ട്. അതിനായാണ് ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം കൊണ്ടുവന്നതെന്നും അമിത് ഷാ പറഞ്ഞു.