HomeKeralaമോദിയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് സിഗ്നേച്ചർ ഫിലിം

മോദിയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് സിഗ്നേച്ചർ ഫിലിം

പാലക്കാട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് സിഗ്നേച്ചർ ഫിലിം. പാലക്കാട് മണ്ഡലം എൻഡിഎ  ആണ് ഫിലിം പുറത്തിറക്കിയിട്ടുള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടാൻ ഈ കൊച്ചു ഫിലിമിനായി. മാർച്ച് 19ന് രാവിലെയാണ് റോഡ് ഷോയിൽ പങ്കെടുക്കാൻ മോദി പാലക്കാട് എത്തുന്നത്.

പ്രശസ്തരായ വ്യക്തികൾ പോലും ഷെയർ ചെയ്തു എന്നത് ഇതിൻ്റെ നിർമാണ മികവാണ് കാണിക്കുന്നത്. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ ഫേസബുക്ക് പേജിലാണ് ഫിലിം അപ്പ്ലോഡ് ചെയ്തിട്ടുള്ളത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നാടിനായി ചെയ്ത നടപടികളിൽ ചിലതാണ് ഫിലിമിൽ ഉള്ളത്. രണ്ട് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഫിലിം രാജ്യത്തെ മാറ്റത്തിൻ്റെ നേർസാക്ഷ്യമാകുന്നു. നരേന്ദ്ര മോദിയുടെ ശബ്ദം തന്നെ ഉപയോഗിച്ചതിനാൽ മനോഹരമായ അനുഭവമാണ് ഈ സിഗ്നേച്ചർ ഫിലിം കാണികൾക്ക് സമ്മാനിക്കുന്നത്.

പഴയ കാല ഓർമകൾ ഓടിയെത്തും വിധം നാടിൻ്റെ മാറ്റങ്ങൾ അത് അനുഭവിക്കുന്നവരുടെ സാക്ഷ്യപ്പെടുത്തൽ പോലെയാണ് ചിത്രീകരണം. സോഷ്യൽ മീഡിയ കാമ്പയിൻ രംഗത്ത് പ്രവർത്തിക്കുന്ന ആംബിറ്റ് ടെക്ക് സൊലൂഷൻസ് ആണ് ആശയവും സാക്ഷാത്ക്കാരവും.

Most Popular

Recent Comments