മമത ബാനര്‍ജിക്ക് ഗുരുതര പരിക്ക്

0

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരിക്ക്. നെറ്റിയില്‍ സാരമായി പരിക്കേറ്റ് മമതയെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ വ്യായാമം ചെയ്യുമ്പോള്‍ കാല്‍ വഴുതി വീണാണ് പരിക്കെന്നാണ് വിവരം. ട്രെഡ് മില്ലില്‍ നടക്കുമ്പോഴാണ് അപകടം എന്നാണ് സൂചന.