ലോകത്തെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാവായ നരേന്ദ്ര മോദി വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റിക്ക് മെക്കോര്‍മിക്ക്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് മോദിയെന്നും ജോര്‍ജിയ പ്രവിശ്യയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ടി അംഗം കൂടിയായ മെക്കോര്‍മിക്ക് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കഴിവുള്ളയാളാണ്. അദ്ദേഹവുമായി ഒന്നിച്ച് താനും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും ഭക്ഷണം കഴിച്ചിട്ടുണ്ട്. അമേരിക്കയിലെ കോണ്‍ഗ്രസ് അംഗങ്ങളിലും മോദി ഏറെ അംഗീകാരം ഉള്ള നേതാവാണ്. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളും അത് നടപ്പാക്കുന്നതിലെ മികവും എടുത്തു പറയേണ്ടതാണ്. ഇന്ത്യയിലെ സാമ്പത്തിക ശക്തിയായി മാറ്റുന്നതാണ് ആ കഴിവ്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നാലില്‍ നിന്ന് എട്ട് ശതമാനം വരെയെത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും റിക്ക് മെക്കോര്‍മിക്ക് പറഞ്ഞു.