HomeIndiaവെബ്‌സൈറ്റ് സജ്ജം, സിഎഎയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

വെബ്‌സൈറ്റ് സജ്ജം, സിഎഎയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

ചില എതിര്‍ ശബ്ദങ്ങളും കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും ഉണ്ടെങ്കിലും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇന്നലെ വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്ജമായി.

indianciticenshiponline.nic.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. അപേക്ഷകര്‍ക്ക് സ്വന്തം മൊബൈല്‍ ഫോണും ഇമെയിലും ഉണ്ടായിരിക്കണം. വെബ്‌സൈറ്റിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസ് അടക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോള്‍ താമസിക്കുന്നവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷകളില്‍ നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്നാണ് പോര്‍ട്ടില്‍ പറയുന്നത്. അപേക്ഷകരുടെ പശ്ചാത്തലവും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമാകും നടപടി എടുക്കുക.

ഇന്ത്യയില്‍ കഴിയുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി നടപ്പാകും എന്നതിൻ്റെ തെളിവ് കൂടിയാണ് ഇതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Most Popular

Recent Comments