പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍, ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

0

ഏറെ വിവാദമായ പൗരത്വ നിയമ ഭേദഗതി (സിഎഎ) രാജ്യത്ത് പ്രാബല്യത്തിലായി. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്.

2019ല്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയ ബില്ലാണ് ഏറെ വൈകിയിപ്പോള്‍ പ്രാബല്യത്തിലാവുന്നത്. 2014 ഡിസംബര്‍ 31ന് മുന്‍പ് പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പഴ്‌സി വിഭാഗങ്ങള്‍ക്കാണ് പുതിയ ബില്‍ പ്രകാരം പൗരത്വത്തിന് അര്‍ഹരായിട്ടുള്ളത്.

കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ വിജ്ഞാപനം പ്രാവര്‍ത്തികമാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതിന് അനുകൂലമാണ്.

ഇതോടെ ഏകീകൃത സിവില്‍ കോഡ് ഒഴികെയുള്ള മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങളെല്ലാം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സിഎഎ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.