നാല് സീറ്റില്‍ രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. ചാലക്കുടി, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ചാലക്കുടിയില്‍ കെ എ ഉണ്ണകൃഷ്ണനേയും മാവേലിക്കരയില്‍ ബൈജു കലാശാലയേയുമാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം പ്രഖ്യാപിച്ചത്. കോട്ടയം ഇടുക്കി സീറ്റികളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഇതിനായുള്ള ചര്‍ച്ച തുടരുകയാണ്.
കോട്ടയത്ത് പാര്‍ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ ഉടമ്പന്‍ചോല മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനും മത്സരിച്ചേക്കാനാണ് സാധ്യത. ബിജെപിയുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാകൂ.