രണ്ട് വൈസ് ചാന്‍സലര്‍മാരെ പുറത്താക്കി നടപടി കടുപ്പിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസി നിശ്ചയിച്ച യോഗ്യത ഇല്ലെന്ന കാരണത്താലാണ് കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയത്. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത വിസി ഡോ. എം വി നാരായണന്‍ എന്നിവരാണ് നടപടിക്ക് വിധേയരായത്.
നടപടിക്ക് മുന്നോടിയായി ഫെബ്രുവരി 24ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാജ്ഭവനില്‍ തുടര്‍ച്ചയായി ഹിയറിംഗും നടന്നു. ഇപ്പോള്‍ പുറത്തായ രണ്ട് വിസിമാരും അന്ന് നേരിട്ട് ഹാജരായിരുന്നില്ല. എസ്എന്‍, ഡിജിറ്റല്‍ വിസിമാരുടെ കാര്യത്തിലുള്ള തീരുമാനം യുജിസി അഭിപ്രായം തേടിയ ശേഷമാകും ഉണ്ടാവുക.