നേര്‍ച്ച ഓഡിറ്റ് നടത്താന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് എന്ത് അധികാരം: സുരേഷ് ഗോപി

0

ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ മാതാവിന് 10 ലക്ഷം രൂപയുടെ കിരീടം സമര്‍പ്പിക്കുമെന്ന് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. അതില്‍ ഒരു വൈരക്കല്ലും ഉണ്ടാകും. നേരത്തെ മാതാവിന് നല്‍കിയ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

തൻ്റെ കുടുംബത്തിൻ്റെ നേര്‍ച്ചയായിരുന്നു അന്ന് നല്‍കിയ കിരീടം. വിശ്വാസ പ്രകാരം നല്‍കിയ അത് ഓഡിറ്റ് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് എന്താണ് അധികാരം. താന്‍ നല്‍കിയ കിരീടം മാതാവ് സ്വീകരിക്കും. വിശ്വാസികൾക്കും പ്രശ്‌നമില്ല. ആരാണ് വര്‍ഗീയത പറയുന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി.

പത്ത് ലക്ഷം രൂപയുടെ കിരീടം എന്ന തൻ്റെ നേര്‍ച്ച പരസ്യമായി പറയേണ്ടി വന്നതില്‍ ദുഃഖമുണ്ട്. വിശ്വാസവും ത്രാണിയും അനുസരിച്ചാണ് എല്ലാം ചെയ്യുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.