HomeKeralaവോട്ട് അഭ്യർത്ഥിച്ച് സി കൃഷ്ണകുമാർ ട്രെയിനിൽ, ആവേശത്തോടെ എതിരേറ്റ് യാത്രക്കാർ

വോട്ട് അഭ്യർത്ഥിച്ച് സി കൃഷ്ണകുമാർ ട്രെയിനിൽ, ആവേശത്തോടെ എതിരേറ്റ് യാത്രക്കാർ

തിങ്കളാഴ്ച രാവിലെ 7.30.. പതിവ് പോലെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ. പാലക്കാട്‌ -കോയമ്പത്തൂർ പാസ്സഞ്ചർ ട്രെയിൻ കയറാൻ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ അപ്രതീക്ഷിതമായി ഒരു യാത്രക്കാരൻ.

എല്ലാരുടെയും ശ്രദ്ധ അങ്ങോട്ടായി. അവരുടെ പ്രിയപ്പെട്ട സി കെ ട്രെയിൻ കാത്തു നിൽക്കുന്നു. പാലക്കാട്‌ മണ്ഡലം എൻ ഡി എ സ്ഥാനാർഥിയായ സി കൃഷ്ണകുമാർ അവർക്ക് സി കെ ആണ്.. സ്വന്തം സി കെ.

വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും മറ്റു യാത്രക്കാരും കൃഷ്ണകുമാറിന് ഹസ്തദാനം നൽകാനുള്ള തിരക്കായി. ട്രെയിനിൽ ആദ്യ ബോഗി മുതൽ നടന്ന് തുടങ്ങിയ അദ്ദേഹത്തോടൊപ്പം പാർട്ടി പ്രവർത്തകരും യാത്രക്കാരും കൂടി.

നിറഞ്ഞ ചിരിയുമായി കൃഷ്ണകുമാർ എത്തുമ്പോൾ യാത്രക്കാരും ആവേശത്തിലായി. തങ്ങളുടെ എന്തു ആവശ്യത്തിനും എന്നും ഒപ്പമുള്ള കൃഷ്ണകുമാർ വിജയിക്കേണ്ടത് പാലക്കാടിൻ്റെ ആവശ്യമാണെന്ന് അവർക്കറിയാം. കൈ പിടിച്ചു കുലുക്കി അവർ പിന്തുണ നൽകുമ്പോൾ വോട്ട് നൽകി വിജയിപ്പിക്കണം എന്ന സ്ഥാനാർഥിയുടെ അഭ്യർത്ഥന. സംശയം ഉണ്ടോ എന്ന മറുപടിയുമായി വോട്ടർമാർ.

ഈ സ്ഥാനാർഥിയുടെ വിജയം അവരുടേത് കൂടിയാകുമ്പോൾ.. ഇക്കുറി പാലക്കാട്ട് നിന്ന് ലോകസഭയിലേക്ക് പോവുക സി കൃഷ്ണകുമാർ തന്നെയായിരിക്കും.
ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ എം ഹരിദാസ്, പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനി കൃഷ്ണകുമാർ, ചെയർമാൻ സ്മിതേഷ്, സാബു തുടങ്ങിയ നേതാക്കളും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ എപ്പോഴും വ്യക്തിബന്ധങ്ങളിൽ ആണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ വോട്ട് അഭ്യർത്ഥന രീതികളും വേറിട്ടതാണ്. ദിവസവും പത്ത് പേരെയെങ്കിലും പുതുതായി സൌഹൃദത്തിലാക്കുക എന്ന ശീലം പണ്ടേയുള്ളതാണ്. അതിപ്പോൾ തെരഞ്ഞെടുപ്പായാലും അല്ലെങ്കിലും മാറ്റമില്ലാതെ തുടരും.

എന്തായാലും ഇക്കുറി പാലക്കാട്ടെ മത്സരം കനക്കും എന്നത് ഉറപ്പാണ്. സിറ്റിംഗ് എംപി വി കെ ശ്രീകണ്ഠനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും പാലക്കാട് നഗരസഭയുടെ മുൻ വൈസ് ചെയർമാൻ സി കൃഷ്ണകുമാറും തമ്മിലുള്ള നേർ പോരാട്ടം പാലക്കാടൻ ചൂടിനെ വെല്ലും. ആരായാലും അത്ര എളുപ്പം വിജയിച്ച് കടക്കില്ല.

Most Popular

Recent Comments